Thursday, December 25, 2025

വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം ഉണ്ടായി. പ്രകടനമായി എത്തിയ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. തുടര്‍ന്ന് ബിജെപി പ്രവർത്തകർ മൈതാനം ജംഗ്ഷൻ ഉപരോധിക്കുകയാണ്. രണ്ട് വനിതാ കൗൺസിലർമാർ അടക്കം മുന്ന് ബിജെപി പ്രവർത്തകർ ചികിത്സ തേടി.

Related Articles

Latest Articles