തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ വിചിത്രവാദവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാനായോയെന്നും, കക്കാന്‍ പഠിച്ചവന് നിക്കാനുമറിയാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി. പലരും മാറി മാറി ഭരിച്ചില്ലേ. എത്ര കേസുണ്ട് ഇങ്ങനെ. പൊലീസ് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കൃത്യം നടത്തുന്നവര്‍ രക്ഷപ്പെടാനുള്ള വഴിയും സ്വീകരിക്കാം.
അതുകൊണ്ട് പൊലീസിന്റെ ശക്തിയും, എല്ലാ തരത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യയുമെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.’- ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

