E Auto Rrickshaw Attacked
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇലക്ട്രിക് ഓട്ടോകൾക്കെതിരെ (Electric Auto-rickshaw Attacked) വ്യാപക ആക്രമണമെന്ന് പരാതി. ഹൃദ്രോഗിയായ യാത്രക്കാരനെ വഴിയിൽ ഇറക്കി വിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്.
തൃശൂർ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവർമാരിൽ നിന്നും ദുരനുഭവമുണ്ടായത്.
ഇയാൾ പറയുന്നതനുസരിച്ച് ജില്ലയിൽ ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയായ തന്നെ ഓട്ടോയിൽ നിന്നും നടുറോഡിൽ ഇറക്കിവിടുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോകുന്നതിനായി ജയപ്രകാശൻ ഒരു ഓട്ടോയെ കൈകാണിച്ച് നിർത്തി. ആ സമയത്ത് മറ്റൊരു ഓട്ടോ വന്ന് ജയപ്രകാശൻ കയറിയ ഓട്ടോയെ തടയുകയായിരുന്നു.
രണ്ട് ഗുളിക കഴിച്ചതാണെന്നും ഹൃദ്രോഗിയാണെന്നും പറഞ്ഞെങ്കിലും ആശുപത്രിയിലേക്ക് പോവാൻ സമ്മതിച്ചില്ലെന്ന് ജയപ്രകാശന്റെ പരാതിയിൽ പറയുന്നു. നിങ്ങള് ചത്താലും വേണ്ടില്ല ,ഞങ്ങളുടെ അഭിമാന പ്രശ്‌നമാണ് ഇതെന്ന് ഓട്ടോക്കാർ പറഞ്ഞതായും ജയപ്രകാശൻ ആരോപിച്ചു.സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു. അതിക്രമം ആവർത്തിക്കുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റിയെന്നാണ് വിവരം. അതേസമയം പെർമിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാൻ തീരുമാനിച്ചിട്ടില്ലെന്നാണ് സിഐടിയു ആവർത്തിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ ഇപ്പോൾ ജില്ലയിൽ സ്ഥിരമാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…