Monday, May 13, 2024
spot_img

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപ്പിടിത്തം; ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. മെഡിക്കല്‍ കോളജിലെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നു. ഇവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ ഫോഴ്സും പോലീസും തീയണക്കാനുള്ള ശ്രമത്തിലാണ്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. മെഡിക്കല്‍ കോളജ് പരിസരം പൂര്‍ണമായും പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.മെറ്റീരിയല്‍ കലക്ഷന്‍ സെന്റിലേക്ക് തീ വ്യാപിച്ച സമയം ഇവിടെ ജോലിയിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവര്‍ ഭക്ഷണം കഴിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ഇവര്‍ ബക്കറ്റില്‍ വെള്ളമെടുത്ത് ഒഴിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

Related Articles

Latest Articles