അന്ന് പരിഹസിച്ചവരൊക്കെ ഇന്ന് മെട്രോമാന്‍റെ ആരാധകരാണ്. മെട്രോമാന്‍ ഇ ശ്രീധരനെ അധിക്ഷേപിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവന കേട്ടവര്‍ക്ക് അത്ര പെട്ടെന്ന് അത് മറക്കാനാകുമോ. രാഷ്ട്രീയ വിരോധവും സങ്കുചിതതാല്‍പര്യങ്ങളും വച്ച് ഇന്ത്യ ഏറെ ആദരിക്കുന്ന മെട്രോമാനെ മ്ലേച്ഛമായ ഭാഷയില്‍ പരിഹസിക്കുകയായിരുന്നു നമ്മുടെ പൊതുമരാമത്ത് മന്ത്രി.

