Friday, May 3, 2024
spot_img

മറ്റാരെയും ആക്രമിക്കാതെ നിങ്ങളെ മാത്രം ലക്ഷ്യം വച്ച് കൊതുകുകൾ ആക്രമിക്കാറുണ്ടോ? എങ്കിൽ ഇതാണ് കാരണം

ഓരോ വ്യക്തികളുടെയും ശരീരത്തിന് ഓരോ മണമായിരിക്കും. ഈ മണമാണ് കൊതുകുകളെ ഒരാളിലേക്ക് ആകർഷിക്കുന്നത്. കൊതുകുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ആളുകൾ അവരുടെ ചർമ്മത്തിൽ മണമുള്ള ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നുവെന്നാണ് ഗവേഷകർക്ക് കണ്ടെത്തിയിരിക്കുന്നത്.
ഒരുപക്ഷേ മനുഷ്യൻ ഏറ്റവും കൂടുതൽ കൊന്നിട്ടുള്ള ജീവി കൊതുക് ആയിരിക്കും. എന്നാലും ഓരോ ദിവസവും നമ്മളെ ആക്രമിക്കാൻ വരുന്ന കൊതുകുകളുടെ എണ്ണം കൂടുന്നത് അല്ലാതെ കുറയുന്നില്ല.

അതുപോലെതന്നെ ചിലപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും ഏതു വലിയ ആൾക്കൂട്ടത്തിലും കൊതുകുകൾ ചിലരെ മാത്രം ലക്ഷ്യം വെക്കുന്നത്. എന്നാൽ, മറ്റു ചിലരെ ഇവ തിരിഞ്ഞു പോലും നോക്കില്ല. അതെന്താ അവരുടെ ശരീരത്തിൽ രക്തം ഇല്ലാഞ്ഞിട്ടാണോ? അതോ ഇനി രക്തത്തിന് രുചി കുറവായിട്ടോ? സംഗതി അതൊന്നുമല്ല. ചില ആളുകൾക്ക് കൊതുകങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള ഒരു കാന്തിക ശക്തിയുണ്ട് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അവരെ ‘മോസ്കിറ്റോ മാഗ്നെറ്റ്’ എന്നാണ് പഠനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കാന്തത്തിലേക്ക് ഇരുമ്പ് ആകർഷിക്കപ്പെടുന്നത് പോലെ ഇത്തരം ആളുകളിലേക്ക് കൊതുകും ആകർഷിക്കപ്പെടുമത്രേ.

ഓരോ വ്യക്തികളുടെയും ശരീരത്തിന് ഓരോ മണമായിരിക്കും. ഈ മണമാണ് കൊതുകുകളെ ഒരാളിലേക്ക് ആകർഷിക്കുന്നത്. കൊതുകുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ആളുകൾ അവരുടെ ചർമ്മത്തിൽ മണമുള്ള ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നുവെന്നാണ് ഗവേഷകർക്ക് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ആളുകൾ കൊതുകുകൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ടവർ ആയിരിക്കും.

നിങ്ങളുടെ ചർമ്മത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളുടെ അളവ് കൂടുതലാണെങ്കിൽ, ഏത് ആൾക്കൂട്ടത്തിലും എല്ലാ കടിയും ലഭിക്കുന്നത് നിങ്ങൾക്കായിരിക്കുമെന്നാണ് ന്യൂയോർക്കിലെ റോക്ക്‌ഫെല്ലർ സർവകലാശാലയിലെ ന്യൂറോബയോളജിസ്റ്റായ പഠന രചയിതാവ് ലെസ്ലി വോഷാൽ പറയുന്നത്. അത് പരീക്ഷിക്കുന്നതിനായി, ഗവേഷകർ ആളുകളുടെ ഗന്ധം അളക്കുന്ന ഒരു പരീക്ഷണം നടത്തി. ആ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 64 സന്നദ്ധ പ്രവർത്തകരുടെ ചർമ്മത്തിലെ ഗന്ധം ഉപയോഗിച്ചാണ് ഈ ഗവേഷണം നടത്തിയത്.

ഈ പഠനത്തിൽ ശാസ്ത്രജ്ഞർ ചില കാര്യങ്ങൾ കണ്ടെത്തി. ചില ആളുകളുടെ ചർമ്മത്തിൽ ഉയർന്ന അളവിൽ ചില ആസിഡുകൾ ഉണ്ടായിരുന്നു. ഇവ ചർമ്മത്തിന്റെ സ്വാഭാവിക മോയ്സ്ചറൈസിംഗ് പാളിയുടെ ഭാഗമാണ്. ആളുകൾ അവ വ്യത്യസ്ത അളവിൽ ഉത്പാദിപ്പിക്കുന്നു, ചർമ്മത്തിൽ വസിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകൾ ഈ ആസിഡുകൾ തിന്നുകയും നമ്മുടെ ചർമ്മത്തിന്റെ ദുർഗന്ധത്തിന്റെ ഒരു ഭാഗം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതാണ് കൊതുകുകളെ ഒരാളിലേക്ക് ആകർഷിക്കുന്നത്.

Related Articles

Latest Articles