Saturday, September 26, 2026

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്കൊ​പ്പം നിന്ന് ഫോ​ട്ടോയെടുത്തു: തെലുങ്കാന രാഷ്ട്ര സമിതി പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ല്‍

ഹൈ​ദ​രാ​ഹാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ല്‍​നി​ന്നും ഫോ​ട്ടോ എ​ടു​ത്ത​
തെലുങ്കാന രാഷ്ട്ര സമിതി പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ല്‍.ബോ​ഗാ​രാ​മി​ലെ ഹോ​ളി മേ​രി കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് വെ​ങ്ക​ടേ​ഷ് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​ത്. അ​നധികൃതമായി കോളെജ് മു​റി​യി​ല്‍ ക​ട​ന്നാ​ണ് വെ​ങ്ക​ടേ​ഷ് ഫോ​ട്ടോ എ​ടു​ത്ത​ത്.

ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ശ​നി​യാ​ഴ്ച പോ​ലീ​സ് വെ​ങ്ക​ടേ​ഷി​നെ അ​റ​സ്റ്റു ചെ​യ്തത്. ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സു​ക്ഷി​ച്ചി​രി​ക്കു​ന്ന മു​റി​യി​ല്‍ ക​യ​റി ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കോ പോ​ലീ​സി​നോ മാ​ത്ര​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സു​ക്ഷി​ച്ചി​രി​ക്കു​ന്ന മു​റി​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളു. ഏ​പ്രി​ല്‍ 11നാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

Related Articles

Latest Articles