Wednesday, December 17, 2025

ദില്ലിയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി, പ്രഭവ കേന്ദ്രം നേപ്പാൾ

ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് അറിയാൻ കഴിഞ്ഞത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

നേപ്പാളിലെ കലിക മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിന്റെ വടക്ക് കിഴക്കൻ മേഖലയിലെ പ്രദേശമാണിത്. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായതെന്നാണ് ഔദ്യോഗിമായ വിലയിരുത്തൽ.

Related Articles

Latest Articles