Monday, April 29, 2024
spot_img

കോഴിക്കോട് കൗമാരക്കാരി പൊള്ളലേറ്റു മരിച്ചനിലയിൽ;
പതിനഞ്ചുകാരിയെ വീടിനുള്ളിൽ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട് : വീടിനുള്ളിൽ പെൺകുട്ടിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി . കത്തിക്കരിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം. ബാലുശ്ശേരി എകരൂൽ തെങ്ങിൻകുന്നുമ്മൽ അർച്ചന (15) ആണ് മരിച്ചത്.

നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ: പ്രസാദ്, അമ്മ: സചിത്ര. സഹോദരങ്ങൾ: സ്നേഹൽദാസ്, ഹൃദ്വിക്, ഹൃദുൽ ദേവ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles