Thursday, June 13, 2024
spot_img

ദില്ലിയിലും സമീപ മേഖലകളിലും ഭൂചലനം ;വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ,സാഹചര്യങ്ങൾ വിലയിരുത്തി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. ഇന്ന് പുലർച്ചെയായിരുന്നു ഡൽഹിയിലും സമീപ മേഖലകളിലും ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.റിക്ടർ സ്‌കെയിലിൽ തീവ്രത 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 1.19 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിയ്‌ക്ക് പുറമേ ഹരിയാനയിലെ ഝജ്ജറിലാണ് പ്രകമ്പനമുണ്ടായത്.

ഝജ്ജറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ഭൂചലനത്തിൽ ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ വീണിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്.

Related Articles

Latest Articles