കൊല്ലം :പുതുവത്സരാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ്(26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
അഖിൽ തിരയിൽപ്പെട്ട സംഭവം ഏറെ വൈകിയാണ് സുഹൃത്തുക്കൾ അറിഞ്ഞത്. പോലീസും അഗ്നി ശമന സേനയും യുവാവിനായി തിരച്ചിൽ തുടരുകയാണ്.

