Saturday, January 3, 2026

ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി; ആളപായമോ നാശനഷ്ടങ്ങളോ ഇല്ലന്ന് റിപ്പോർട്ട്

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഉത്തരകാശിയിൽ നിന്ന് 39 കിലോമീറ്റർ കിഴക്ക് തെഹ്‌രി ഗർവാൾ മേഖലയിൽ പുലർച്ചെ 5.03 ഓടെയാണ് ഭൂചലനം ഉണ്ടായത്. 28 കിലോമീറ്റർ ആഴത്തിൽ 30.72 അക്ഷാംശത്തിലും 78.85 രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ തീവ്രത എല്ലാവർക്കും അനുഭവിക്കത്തക്ക വിധം ശക്തമായിരുന്നു. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ജമ്മു കശ്മീരിലും മറ്റ് വടക്കൻ ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Related Articles

Latest Articles