Saturday, May 18, 2024
spot_img

ഇന്തൊനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്​; ഉണ്ടായത് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ (Indonesia) വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ്​ കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ആയിരം കി.മീ. ‌വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. നിലവിൽ ഭൂകമ്പ​ത്തെ തുടർന്ന്​ ആളുകൾ മരിച്ചതായി സൂചനകൾ ഇല്ല.

Related Articles

Latest Articles