Monday, May 20, 2024
spot_img

തുർക്കിയിലും സിറിയയിലും ഭൂചലനം; 7.8 തീവ്രതയുള്ള ഭൂചലനത്തിൽ 120 പേർ കൊല്ലപ്പെട്ടു, എഴുന്നൂറോളം പേർക്ക് പരിക്ക്

തുർക്കിയിലും അയൽ രാജ്യമായ സിറിയയിലുമുണ്ടായ ഭൂചലനത്തിൽ 120ലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ. റിക്ടർ സ്‌കൈയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കുകിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ലെബനനിലും സൈപ്രസിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

തുർക്കിയിൽ 76 പേരും സിറിയയിൽ 44 പേരും മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുർക്കിയിൽ അഞ്ഞൂറിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. 140 കെട്ടിടങ്ങൾ തകർന്നുവീണു. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് വിവരം. സിറിയയിൽ 200 പേർക്ക് പരുക്കേറ്റു. അലപോ, ഹമ, ലതാകിയ എന്നിവിടങ്ങളിലാണ് ഭൂകമ്പം സാരമായി ബാധിച്ചത്.

Related Articles

Latest Articles