Saturday, October 24, 2026

ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമം; യുവാവിനെതിരെ വധ ശ്രമത്തിനു കേസെടുത്ത് പോലീസ്

കായംകുളം : ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കായംകുളം ദേവികുളങ്ങര ജെനി കോട്ടേജിൽ ജോബി ജോർജിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് പേരുടെയും രണ്ടാം വിവാഹമായിരുന്നു.സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ജോബി ഉപദ്രവിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

എയർ ഗൺ ഉപയോഗിച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തുമായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.പ്രതിക്കെതിരെ പോലീസ് വധ ശ്രമത്തിന്‌ കേസെടുത്തു.

Related Articles

Latest Articles