Monday, December 15, 2025

ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളില്‍ റീപോളിങിനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷന്‍

അമരാവതി : തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളില്‍ തിരിമറി കണ്ടെത്തിയതിനെത്തുടര്‍ന്ന് റീപോളിങനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷന്‍ .മെയ് ആറിനാണ് ഗുണ്ടൂര്‍, പ്രകാശം, നെല്ലൂര്‍ ജില്ലകളിലെ ബൂത്തുകളില്‍ റീ പോളിങ് നടത്തുക. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം മെയ് 1 ന് തന്നെ കമ്മീഷന്‍ പുറത്തിറക്കിയിരുന്നു.

തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 11ന് പ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളും വോട്ടിങ് മെഷീനിലെ തകരാറുകളും മറ്റു സാഹചര്യങ്ങളും വോട്ടര്‍മാര്‍ക്ക് ന്യായപൂര്‍വം വോട്ട് ചെയ്യാനുള്ള അന്തരീക്ഷം നല്‍കിയില്ലെന്ന് മൂന്നു ജില്ലകളിലെയും കലക്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഈ റിപ്പോര്‍ട്ട് പ്രകാരമാണ് കമ്മീഷന്റെ നടപടി.

Related Articles

Latest Articles