ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വനവാസി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്കാണ് നോട്ടീസ്. വനവാസികളെ വെടിവെയ്ച്ചുകൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ട് വന്നുവെന്നായിരുന്നു പ്രസ്താവന. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
‘പോലീസിന് വനവാസികളെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള പുതിയ നിയമത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. വനവാസികളെ ആക്രമിക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്. വനവാസികളുടെ ഭൂമി, താമസസ്ഥലം, വെള്ളം എന്നിവയെല്ലാം കൈക്കലാക്കിയിട്ട് അവരെ വെടിവയ്ച്ചു വീഴ്ത്താവുന്നതാണ്’ എന്നാണ് കഴിഞ്ഞ ഏപ്രില്‍ 23 ന് ഷാഡോളിലെ റാലിയില്‍ രാഹുല്‍ പറഞ്ഞത്.
അതേസമയം, കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞെന്ന പരാമര്‍ശത്തില്‍ സുപ്രീം കോടതിയില്‍ രാഹുല്‍ രാഹുല്‍ മാപ്പു പറഞ്ഞിരുന്നു.

