Monday, June 3, 2024
spot_img

തമിഴ്നാട്ടിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ചെന്നൈ : ശ്രീലങ്കയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാ അത്ത് ഓഫീസുകളിലാണ് റെയ്‌ഡുണ്ടായത്. ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. കൂടാതെ കേരളത്തിലെ വിവിധ ഇടങ്ങളിലും ഇത്തരത്തില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു.

പാലക്കാട് നിന്ന് റിയാസ് അബൂബക്കര്‍ എന്ന യുവാവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയില്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചാവേര്‍ ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ് അബൂബക്കര്‍ എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചിറപ്പള്ളിയില്‍ റെയ്‌ഡ്‌ നടന്നത്.

Related Articles

Latest Articles