ദില്ലി: രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുന ഖാർഗയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കുകയാണ്.നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച് അമ്പത് ലക്ഷം രൂപക്ക് വാങ്ങിയുമായി ബന്ധപ്പെട്ട കേസാണ് ഇത്.
അതേസമയം സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേസാണ് നാഷണൽ ഹെറാൾഡ് കേസ്. കള്ളപ്പണം വെളുപ്പിക്കലായിരുന്നു പിന്നിലെ പ്രധാനലക്ഷ്യം എന്നായിരുന്നു ഉയർന്നുവന്ന ആരോപണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുമ്പിൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് പറഞ്ഞ് നേരത്തെ തന്നെ മല്ലികാർജുന ഖാർഗെയ്ക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.തുടർന്ന് ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഇ.ഡിയുടെ മുമ്പിൽ അദ്ദേഹം ഹാജരായത്.

