Wednesday, January 7, 2026

കേരളത്തിലെ ഇ ഡി റെയ്‌ഡ്‌; ലക്ഷ്യമിട്ടത് ഹവാല ഇടപാടുകാരെ,പിടിച്ചെടുത്തത് വിദേശ കറൻസികളും കള്ളപ്പണവും

ദില്ലി: കേരളത്തിൽ വ്യാപകമായി നടന്ന ഇ ഡി റെയ്‌ഡിൽ ഇ ഡി ലക്ഷ്യമിട്ടത് ഹവാല ഇടപാടുകാരെയെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.തിങ്കളാഴ്ചയാണ് കേരളത്തിൽ 14 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറൻസികൾ മാറ്റി നൽകുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.

റെയ്ഡിൽ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറൻസികളും കള്ളപ്പണവുമാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. 50 മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇതോടൊപ്പം പിടികൂടി.റെയ്‌ഡുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ഇ ഡി വ്യക്തമാക്കി.ദുബൈ, യുഎസ്,കാനഡ എന്നിവിടങ്ങളിൽ നിന്നാണ് ഹവാല പണം എത്തിന്നതെന്നും ഇഡി പറയുന്നു.

Related Articles

Latest Articles