Thursday, October 22, 2026

കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണം കണ്ടെടുത്തു; റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി,എം ശിവശങ്കറിന്‍റെ പങ്ക് വളരെ വലുത്

മലപ്പുറം:കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതാണെന്ന് ഇഡി വ്യക്തമാക്കി. അബൂബക്കർ പഴേടത്ത് എന്നയാളുടെ 4 ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡിറെയ്ഡ് നടത്തിയത്.അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തത്.സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു

വാർത്താ കുറിപ്പിൽ സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്‍റെ പങ്ക് വളരെ വലുതാണെന്ന് ഇഡി ആവര്‍ത്തിച്ച് പറയുന്നു. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.

Related Articles

Latest Articles