Tuesday, October 6, 2026

അനധികൃത മണൽ ഘനനവും കള്ളപ്പണം വെളുപ്പിക്കലും: പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീടുകളിൽ ഇ. ഡി റെയ്ഡ്

പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിയുടെ അനന്തിരവൻ ഭൂപിന്ദർ സിംഗ് ഹണി യുടെ വീടുകളിലും ഓഫിസ്സുകളിലും ഇന്നലെ നടത്തിയ റെയ്ഡിൽ ആറ് കോടിയോളം രൂപയും അനധികൃത ബാങ്ക് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. അനധികൃത മണൽ ഘനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മണൽ മാഫിയയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും കമ്പനികളുടെയും പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇന്നലെ രാവിലെ 07:30 മുതൽ റെയ്ഡ് നടന്നത്. ഇ ഡി യുടെ വിവിധ സംഘങ്ങൾ ഒരേസമയമാണ് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. മണൽ ഘനനവുമായി കോടികളുടെ അനധികൃത ഇടപാടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക

Related Articles

Latest Articles