Saturday, May 4, 2024
spot_img

നയതന്ത്ര സ്വർണക്കടത്ത്: 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര ബാഗേജിലൂടെ കടത്തിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ ഡി ഉത്തരവിറക്കി. ലോക്കറില്‍ നിന്ന് പിടികൂടിയ ഒരുകോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു. പ്രതി സരിത്തിൽ നിന്ന് പിടികൂടിയ പണമാണ് ഇ.ഡി. കണ്ടുകെട്ടിയത്.

ഇതു കൂടാതെ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.നേരത്തെ1.85 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. സ്വര്‍ണം കടത്തിയതിന് പ്രതികള്‍ക്ക് ലഭിച്ച കമ്മീഷനാണ് 14.98 ലക്ഷം രൂപയെന്ന് ഇഡി വ്യക്തമാക്കി. സ്വർണത്തിനായി പണം നിക്ഷേപിച്ച 9 പേർക്ക് ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്. റബിൻസ്, അബ്ദു പി ടി, അബദുൾ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ എന്നീ പ്രതികൾക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്.

2020 ജൂലൈയിലാണ് പി എസ് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്യുന്നത്. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ 2020 ഒക്ടോബറിലുമാണ് അറസ്റ്റ് ചെയ്യുന്നത്.

Related Articles

Latest Articles