Kerala

ശബ്ദരേഖയ്ക്ക് പിന്നിൽ ശിവശങ്കർ; വിവാദ വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: വിവാദ വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും(Ed Will Interrogate Swapna Suresh Today). കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. രാവിലെ 11 മണിയ്‌ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.

ശിവശങ്കറിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. അതേസമയം ഇ ഡി കസ്റ്റഡിയിലിരിക്കെ ശബ്ദം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയാണ് പ്രധാനമായും അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞതിന് പിന്നിൽ എം.ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ ഗൗരവതരമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.

അതേസമയം നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കർ മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ പഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും അഡീഷനൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ പ്രസ്താവന അടങ്ങുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പോക്സോ കേസ് പ്രതിയായ സഹതടവുകാരനെയും ജയിൽ ചട്ടം ലംഘിച്ചു സഹായം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെയും വാനോളം പ്രശംസിക്കുന്ന ശിവശങ്കറിന്റെ പുസ്തകം, കേസിൽ കേന്ദ്ര ഏജൻസികൾക്കു വേണ്ടി കോടതിയിൽ ഹാജരായ ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലിനെ ‘കോടതിയോടു നുണപറയുന്ന സർക്കാർ വക്കീൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതു ഗുരുതര അച്ചടക്ക ലംഘനവും അഡീഷനൽ സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ അംഗീകരിച്ച കോടതിവിധികളുടെ പവിത്രത ചോദ്യം ചെയ്യുന്നതുമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

B4 Admin

Recent Posts

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

1 hour ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

7 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

7 hours ago

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…

8 hours ago

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം ആശ്വാസമാകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…

9 hours ago

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ പാളിച്ചകളോ ?

ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…

9 hours ago