UPTO 9 TH STANDARD EXAM FROM WEDNESDAY
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്ക് വേണ്ടി സായാഹ്ന ക്ലാസ്സൊരുക്കിയ സ്കൂളിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി സായാഹ്ന ക്ലാസ്സൊരുക്കിയത്.
സ്കൂളിന്റെ മാതൃകാ പ്രവർത്തനത്തെ വിദ്യാഭ്യാസ മന്ത്രി നേരിട്ടത്തി അഭിനന്ദിക്കുകയായിരുന്നു. പത്താം ക്ലാസിൽ 30 കുട്ടികളും ഹയർസെക്കൻഡറിയിൽ 34 കുട്ടികളുമാണ് സായാഹ്ന ക്ലാസിൽ പങ്കെടുക്കുന്നത്.
ഓരോ ക്ലാസിലും ടെസ്റ്റ് നടത്തി പഠനനിലവാരം വിലയിരുത്തിയാണ് സായാഹ്ന ക്ലാസിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഘുഭക്ഷണവും നൽകുന്നുണ്ട്. പരീക്ഷാഭീതി അകറ്റാനുള്ള പ്രത്യേക സെഷനുകളും സായാഹ്ന ക്ലാസിന്റെ ഭാഗമാണ്. ഒരു ദിവസം രണ്ട് വീതം അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്.
അതേസമയം മന്ത്രി വി ശിവൻകുട്ടിയ്ക്കൊപ്പം കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും സ്കൂൾ സന്ദർശിച്ചു. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മാതൃക മറ്റു സ്കൂളുകൾക്കും പിന്തുടരാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ അധികൃതർക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…