Sunday, May 26, 2024
spot_img

പത്ത്, പ്ലസ് ടു കുട്ടികൾക്ക് സായാഹ്ന ക്ലാസ്: നേരിട്ടെത്തി അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്ക് വേണ്ടി സായാഹ്ന ക്ലാസ്സൊരുക്കിയ സ്കൂളിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി സായാഹ്ന ക്ലാസ്സൊരുക്കിയത്.

സ്കൂളിന്റെ മാതൃകാ പ്രവർത്തനത്തെ വിദ്യാഭ്യാസ മന്ത്രി നേരിട്ടത്തി അഭിനന്ദിക്കുകയായിരുന്നു. പത്താം ക്ലാസിൽ 30 കുട്ടികളും ഹയർസെക്കൻഡറിയിൽ 34 കുട്ടികളുമാണ് സായാഹ്ന ക്ലാസിൽ പങ്കെടുക്കുന്നത്.
ഓരോ ക്ലാസിലും ടെസ്റ്റ് നടത്തി പഠനനിലവാരം വിലയിരുത്തിയാണ് സായാഹ്ന ക്ലാസിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

കുട്ടികൾക്ക് സ്കൂളിൽ നിന്ന് ലഘുഭക്ഷണവും നൽകുന്നുണ്ട്. പരീക്ഷാഭീതി അകറ്റാനുള്ള പ്രത്യേക സെഷനുകളും സായാഹ്ന ക്ലാസിന്റെ ഭാഗമാണ്. ഒരു ദിവസം രണ്ട് വീതം അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്.

അതേസമയം മന്ത്രി വി ശിവൻകുട്ടിയ്ക്കൊപ്പം കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും സ്കൂൾ സന്ദർശിച്ചു. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മാതൃക മറ്റു സ്കൂളുകൾക്കും പിന്തുടരാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ അധികൃതർക്ക്‌ മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Latest Articles