തിരുവനന്തപുരം: മഴകാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന അവധി തലേന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
അതേസമയം കനത്ത മഴ തുടരുന്നതോടെ എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അംഗൻവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും കലക്ടർ അറിയിച്ചു.

