Tuesday, May 21, 2024
spot_img

കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു ;കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു ,മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ

വയനാട് :കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ശ്രമം തുടരുന്നു.കടുവയെ നേരത്തെ കണ്ട സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.വിവിധയിടങ്ങളിലായി എട്ട് സി സി ടി വി ക്യാമറകൾ ഒരുക്കിയിട്ടുണ്ട്.മുത്തങ്ങ ആനപന്തിയിൽ നിന്ന് കുങ്കിയാനയെയും എത്തിച്ചിട്ടുണ്ട്.കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം.സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കടുവഭീതി തുടരുന്നതിനാൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചത്.

Related Articles

Latest Articles