EAKNATH-SHINDE-UDDHAV-THACKERE
മുംബൈ: മഹാരാഷ്ട്രയിൽ വിമത എം എൽ എമാരെ അയോഗ്യരാക്കാനുള്ള ഉദ്ധവ് താക്കറയുടെ നീക്കത്തിന് വെല്ലുവിളിയുമായി ഏക് നാഥ് ഷിന്‍ഡെ. ഭീഷണിക്കുമുന്നില്‍ വഴങ്ങില്ലെന്നും 12 എം.എല്‍.എമാര്‍ക്കെതിരെ നടപടിക്ക് അപേക്ഷ നല്‍കി പേടിപ്പിക്കാന്‍ കഴിയില്ലെന്നും ഏക് നാഥ് ഷിന്‍ഡെ തുറന്നടിക്കുകയും ചെയ്തു.
പന്ത്രണ്ട് വിമത എം എൽ എമാരെ അയോഗ്യരക്കാന്‍ ആക്ടിങ് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായി ശിവസേന എംപി അരവിന്ദ് സാവന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമം തങ്ങള്‍ക്ക് അറിയാമെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം വിപ്പ് നിയമസഭാ പ്രവര്‍ത്തനത്തിനാണ്, യോഗങ്ങള്‍ക്കല്ല എന്നും ഷിന്‍ഡെ പറയുന്നു. ബാലാസാഹേബ് താക്കറെയുടെ യഥാര്‍ത്ഥ ശിവസേനയും ശിവസൈനികരും തങ്ങളാണ് എന്നും ഷിന്‍ഡെ പറഞ്ഞു.
എന്നാൽ, നിയമസഭാകക്ഷി നേതാവാക്കണമെന്ന് ആവശ്യവുമായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്തയച്ചു. ഭാരത് ഗോഗേവാലയെ ചീഫ് വിപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കത്ത് നല്‍കിയിരിക്കുന്നത് 37 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് . ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വിമതരുമായി നേരിട്ട് ചര്‍ച്ചക്ക് തയാറാണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശം ഷിന്‍ഡെ തള്ളിയിരുന്നു. ഇതോടെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവിന്‍റെ നീക്കം. ഇതിനിടെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ അടക്കം ഇന്ന് വിമത ക്യാമ്പിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…