eknath-shinde
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. വിമത എം എൽ എമാരുടെ നേതാവ് ഏക്നാഥ് ഷിൻഡയും ഉദ്ധവ് താക്കറെയുടെ സഹോദരനും മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ചർച്ചയെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന വ്യക്തമാക്കി.
രാജ് താക്കറെയുമായി രണ്ടു തവണ ഷിൻഡെ ഫോണിൽ സംസാരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ അദ്ദേഹം രാജ് താക്കറെയെ ബോധ്യപ്പെടുത്തി. ശിവസേനയും ഷിൻഡെയുമായുളള തർക്കം തുടരുന്നതിനിടെ രാജ് താക്കറെയുമായുളള ചർച്ചകൾക്ക് സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തുന്നത്.
മഹാരാഷ്‌ട്ര നവനിർമാൺ സേനയ്‌ക്ക് ഒരംഗമേ നിയമസഭയിൽ ഉളളൂ. എന്നാൽ ഉദ്ധവുമായി കലഹിച്ച ഏക്‌നാഥ് ഷിൻഡെയും രാജ് താക്കറെയുമായുളള സൗഹൃദം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ സമീപകാലത്ത് മാറ്റങ്ങൾക്ക് വഴിവെക്കുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2006 ലാണ് രാജ് താക്കറെ ശിവസേനയിൽ നിന്ന് മാറി സ്വന്തം പാർട്ടി രൂപീകരിക്കുന്നത്.
രാജ് താക്കറെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളും ഷിൻഡെ അന്വേഷിച്ചതായി എംഎൻഎസ് വൃത്തങ്ങൾ വ്യക്തമാക്കി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…