Friday, March 29, 2024
spot_img

ഷിൻഡെ രാജ് താക്കറെയെ വിളിച്ചു! മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ സൂചന? നേതാക്കളുടെ സംഭാഷണം സ്ഥിരീകരിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. വിമത എം എൽ എമാരുടെ നേതാവ് ഏക്നാഥ് ഷിൻഡയും ഉദ്ധവ് താക്കറെയുടെ സഹോദരനും മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ചർച്ചയെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന വ്യക്തമാക്കി.

രാജ് താക്കറെയുമായി രണ്ടു തവണ ഷിൻഡെ ഫോണിൽ സംസാരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ അദ്ദേഹം രാജ് താക്കറെയെ ബോധ്യപ്പെടുത്തി. ശിവസേനയും ഷിൻഡെയുമായുളള തർക്കം തുടരുന്നതിനിടെ രാജ് താക്കറെയുമായുളള ചർച്ചകൾക്ക് സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തുന്നത്.

മഹാരാഷ്‌ട്ര നവനിർമാൺ സേനയ്‌ക്ക് ഒരംഗമേ നിയമസഭയിൽ ഉളളൂ. എന്നാൽ ഉദ്ധവുമായി കലഹിച്ച ഏക്‌നാഥ് ഷിൻഡെയും രാജ് താക്കറെയുമായുളള സൗഹൃദം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ സമീപകാലത്ത് മാറ്റങ്ങൾക്ക് വഴിവെക്കുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2006 ലാണ് രാജ് താക്കറെ ശിവസേനയിൽ നിന്ന് മാറി സ്വന്തം പാർട്ടി രൂപീകരിക്കുന്നത്.

രാജ് താക്കറെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളും ഷിൻഡെ അന്വേഷിച്ചതായി എംഎൻഎസ് വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

Latest Articles