മിഷൻ ശക്തി :പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ദില്ലി :മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ . പ്രധാനമന്ത്രി രാജ്യത്തോടുള്ള തന്റെ അഭിസംബോധനയില്‍ തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കുകയോ വോട്ട് അഭ്യര്‍ത്ഥന നടത്തുകയോ ചെയ്തട്ടില്ല . അതിനാല്‍ രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി .
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മിഷന്‍ ശക്തിയുടെ വിജയം പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് . തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നിലനില്‍ക്കെ രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതില്‍ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ്സും , സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു .

