Monday, September 28, 2026

തൊടുപുഴയിൽ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദ് അറസ്റ്റില്‍

തൊടുപുഴ∙ ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയായ അരുൺ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയുടെയും അനുജന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊലക്കേസിൽ അടക്കം പ്രതിയാണ് അരുൺ. 2008ൽ ബിയർ കുപ്പി ഉപയോഗിച്ച് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നകേസിലെ പ്രതിയാണ് ഇയാൾ. കൂടാതെ ഒരാളെ മർദിച്ച കേസിലും പ്രതിയാണ് നന്തൻകോട് സ്വദേശിയായ അരുൺ ആനന്ദ്,

ക്രിമിനൽ സ്വഭാവമുള്ള ആളാണ് അരുണെന്നും ആയുധം കയ്യിൽ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. വധശ്രമം, ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തൽ, കുട്ടികളോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി അരുണിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ഥിരമായി മദ്യവും ലഹരിപദാർഥങ്ങളും ഉപയോഗിച്ചിരുന്ന ആളാണ് ആനന്ദ്. ഇയാളുടെ കാറില്‍നിന്ന് മദ്യവും ഇരുമ്പു മഴുവും കണ്ടെത്തിയിരുന്നു.

Related Articles

Latest Articles