Wednesday, October 14, 2026

കർണ്ണാടക സർക്കാരിനെതിരെ പത്രപ്പരസ്യം; ബജ്‌റംഗ് ദൾ നിരോധന പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും പുലിവാലുപിടിച്ച് കോൺഗ്രസ്; പരസ്യത്തിൽ പറയുന്ന നിരക്കുകൾ തെളിയിക്കുന്ന രേഖകളുമായി ഇന്ന് വൈകുന്നേരം ഹാജരാകണം; ഇല്ലെങ്കിൽ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ!

ബംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിർണ്ണായകമായ അവസാനലാപ്പിൽ അബദ്ധങ്ങൾ ആവർത്തിച്ച് കോൺഗ്രസ്. പ്രകടനപത്രികയിൽ അധികാരത്തിലെത്തിയാൽ ബജ്‌റംഗ് ദള്ളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം നടത്തിയത് വലിയ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന വിലയിരുത്തലുകൾക്ക് പിന്നാലെ കർണ്ണാടക സർക്കാരിനെതിരെ പത്രപരസ്യം നൽകി വെട്ടിലായിരിക്കുകയാണ് പാർട്ടി. കർണ്ണാടക സർക്കാർ അഴിമതി സർക്കാരാണെന്നും ഓരോ സേവനത്തിനും കമ്മീഷൻ പറ്റുന്ന സർക്കാരാണെന്നുമാണ് പരസ്യത്തിൽ പറയുന്നത്. വിവിധ കമ്മീഷൻ നിരക്കുകൾ പരസ്യത്തിൽ വ്യക്തമായി പറയുന്നുമുണ്ട്. കോണ്‍ഗ്രസിന്റെ പത്രപരസ്യത്തിനെതിരേ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുകയാണ്. പരസ്യത്തിൽ പറയുന്ന കമ്മീഷൻ നിരക്കുകൾ തെളിയിക്കുന്ന രേഖകൾ സഹിതം ഞായറാഴ്ച രാത്രി ഏഴു മണിക്ക് മുന്‍പ് മറുപടി നല്‍കണമെന്ന് നിർദ്ദേശം വന്നതോടെ പാർട്ടി വെട്ടിലായി.

സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം വന്നിരുന്നു. ഇതോടെ ബി.ജെ.പി. നേതാവ് ഓം പതക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇത്തരമൊരു ആരോപണം ഉയര്‍ത്തിയുള്ള പത്രപരസ്യം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് കമ്മീഷന്‍. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ നോട്ടീസില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം അവസാന ലാപ്പിൽ ഹൈ വോൾടേജ് പ്രചാരണമാണ് കർണ്ണാടകയിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്നും തുടരും. നീറ്റ് പരീക്ഷ കണക്കിലെടുത്ത് രാവിലെ 09:30 മുതൽ 11:30 വരെയാണ് റോഡ് ഷോ. കഴിഞ്ഞ ദിവസത്തെ റോഡ് ഷോ വൻ വിജയമെന്നാണ് ബിജെപി വിലയിരുത്തുന്നത്. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുടെ സംഘം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles

Latest Articles