Thursday, December 25, 2025

തിരഞ്ഞെടുപ്പ് സമ്പ്രദായം അടിമുടിമാറുന്നു: ‘ഒരാള്‍ക്ക് ഒരു സീറ്റ്’ അടക്കം നിര്‍ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: രാജ്യത്ത് തെരഞ്ഞെടുപ്പ് സമ്പ്രദായസമഗ്രപരിഷ്‌ക്കരണത്തിന് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരാള്‍ക്ക് ഒരു സീറ്റില്‍ മാത്രം മത്സരിക്കാന്‍ സാധിക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് കമ്മീഷന്‍ നിര്‍ദേശിക്കുക.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പില്‍ വരുത്താന്‍ പാകത്തില്‍ പരിഷ്‌കാര നടപടികള്‍ പൂര്‍ത്തികരിക്കാനാണ് കമ്മീഷന്റെ ശ്രമം.

നിലവില്‍ ഒരാള്‍ക്ക് രണ്ട് സീറ്റില്‍ മത്സരിക്കാം. രണ്ടിലും വിജയിച്ചാല്‍ ഒരു സീറ്റ് രാജി വയ്ക്കണം. ഇങ്ങനെ വരുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരികയും വലിയ രീതിയില്‍ അധിക ചെലവ് ഉണ്ടാകുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനാണ് പുതിയ നിര്‍ദേശങ്ങള്‍ വഴി കമ്മീഷന്റെ പ്രധാന ലക്ഷ്യം.

Related Articles

Latest Articles