Tuesday, November 24, 2026

യുപി മുതൽ തമിഴ്നാട് വരെ; രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ പത്തിന്

രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ പത്തിന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപി 100 സീറ്റ് പിന്നിട്ടിരുന്നു. 1990നു ശേഷം രാജ്യസഭയില്‍ 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാര്‍ട്ടിയാണ് ബിജെപി.

ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തുടങ്ങി പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമായി ആറ് സീറ്റ് വീതവും ഒഴിവുണ്ട്.

Related Articles

Latest Articles