കോട്ടയം: കുളിപ്പിക്കുന്നതിനിടയില്‍ ആനയുടെ അടിയിലേക്ക് തെന്നിവീണ് പാപ്പാന് ദാരുണാന്ത്യം. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ് മരിച്ചത്. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ‌് പാപ്പാന്‍ അപകടത്തില്‍പെട്ടത‌്.

കുളിപ്പിക്കുന്നതിനിടയില്‍ അനുസരണരക്കേട് കാട്ടിയതിനെ തുടര്‍ന്ന് പാപ്പാന്‍ ആനയെ അടിക്കാന്‍ ആഞ്ഞപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. തെന്നി വീണ അരുണ്‍ ആനയുടെ അടിയില്‍ പെട്ടുപോവുകയായിരുന്നു. ഉടന്‍തന്നെ സഹായി ഓടിയെത്തി ആനയെ എഴുന്നേല്‍പ്പിച്ച്‌ അരുണിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.