Wednesday, January 7, 2026

പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ സംരക്ഷകനെ കണ്ട ആനക്കൂട്ടം ചെയ്തത് എന്തെന്ന് കണ്ടോ? വീഡിയോ വൈറൽ

തായ്‌ലൻഡ്: പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ആനക്കൂട്ടം (Elephant Herd In Thailand) തങ്ങളുടെ സംരക്ഷകന്റെ അടുത്തേക്ക് ആർത്തു വിളിച്ച് എത്തുന്ന വീഡിയോ വൈറൽ. തായ്‌ലൻഡിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട ആനകളെ രക്ഷിക്കുന്ന ദമ്പതികൾ നടത്തുന്ന തായ്‌ലൻഡിലെ ആന സങ്കേതത്തിൽ നിന്നുള്ളതാണ് വീഡിയോ.

ആനകൾ സംരക്ഷകനെ കണ്ട് ആവേശഭരിതരാകുന്നതും തുമ്പിക്കൈ കൊണ്ട് തഴുകുന്നതും വീഡിയോയിൽ കാണാം. ഐഎഫ്‌എസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

Related Articles

Latest Articles