Sunday, May 5, 2024
spot_img

പാലക്കാട്‍ ഐഐടി ക്യാമ്പസിന്റെ മതിൽക്കെട്ട് തകർത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് കാടുകയറ്റി; ഭീതിയോടെ ജനങ്ങൾ

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഐ ഐ ടി ക്യാമ്പസിൽ കാട്ടാനക്കൂട്ടമിറങ്ങി. പതിനേഴോളം ആനകളാണ് കാമ്പസിന്റെ മതില്‍ക്കെട്ട് തകര്‍ത്ത് അകത്ത് കയറിയത്.ഏറെ നേരം പരിഭ്രാന്തി പരത്തിയ ആനയെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്. കഞ്ചിക്കോട് വലിയേരിയിലാണ് കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം ആദ്യമെത്തിയത്. നാട്ടുകാര്‍ പടക്കം പൊട്ടിച്ചതോടെ വിരണ്ട ആനക്കൂട്ടം നേരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസിലേക്ക് കയറുകയായിരുന്നു.

കുട്ടികളുൾപ്പെടെ 17 ആനകളാണ് കഞ്ചിക്കോട്ടെ ഐ ഐ ടി ക്യാമ്പസിലെത്തി പരിഭ്രാന്തി പരത്തിയത്.ഐ ഐ ടിയുടെ പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്ത് രണ്ട് മണിക്കൂറോളം കാട്ടാനക്കൂട്ടമുണ്ടായിരുന്നു.
വന വകുപ്പും, നാട്ടുകാരും പടക്കം പൊട്ടിച്ച് ഏറെ പരിശ്രമിച്ചാണ് കാട്ടാനക്കൂട്ടത്തെ കാട് കയറ്റിയത്.

പാലക്കാട് ജില്ലയിൽ വാളയാർ മുതൽ വടക്കഞ്ചേരി, നെല്ലിയാമ്പതി, പറമ്പിക്കുളം വരെയും കഞ്ചിക്കോട്, മലമ്പുഴ, കരിമ്പ, എടത്തനാട്ടുകര, അട്ടപ്പാടി മേഖലകൾ ഉൾപ്പെടെ കാട്ടാനകളുടെ പിടിയിലാണ്. കൃഷി ഭൂമിയിലെ കാട്ടാനവിളയാട്ടം നിത്യസംഭവമായതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുയാണ്. കൃഷി ഭൂമിയിലെ കാട്ടാനവിളയാട്ടം നിത്യസംഭവമായതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുയാണ്. ആനകളെ പ്രതിരോധിക്കാൻ ഫലപ്രദ നടപടികൾ ഇല്ലെന്നും ആരോപണമുണ്ട്.

Related Articles

Latest Articles