Tuesday, May 21, 2024
spot_img

ദുബായിലെ ബുർജ് ഖലീഫയുടെ നെറുകയിൽ യുവതിയുടെ പരസ്യ ചിത്രീകരണം; യാഥാർത്ഥ്യമോ എന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ ! വാസ്തവം ഇതാണ്

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ. ഇത് ഗ്രീന്‍ സ്‍ക്രീന്‍ പോലുള്ള സാങ്കേതിക വിദ്യകളൊന്നോയെന്ന് പോലും ആളുകൾ സംശയിച്ചു. എന്നാൽ ഇത് എഡിറ്റിങ് അല്ല, ശരിക്കും ചിത്രീകരിച്ച വിഡിയോ തന്നെയാണ്. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വിക് എന്ന പ്രൊഫഷണല്‍ സ്‍കൈ ഡൈവിങ് ഇന്‍സ്‍ട്രക്ടറാണ് എമിറേറ്റ്സ് ക്യാബിന്‍ ക്രൂ അംഗത്തിന്റെ വേഷത്തില്‍ വീഡിയോയിലുള്ളത്. യുഎഇയിയിക്കെതിരായ യാത്രാ വിലക്കില്‍ ബ്രിട്ടിന്‍ ഇളവുകള്‍ അനുവദിച്ചതിന്റെ ആഘോഷം കൂടി പങ്കുവയ്ക്കുന്നതായിരുന്നു പരസ്യ ചിത്രം.

ബുര്‍ജ് ഖലീഫയുടെ 160-ാമത്തെ നിലയില്‍ നിന്ന് ഒരു മണിക്കൂര്‍ നേരം കോണിപ്പടികള്‍ കയറിയാണ് അവര്‍ മുകളിലെത്തിയത്. ഇവര്‍ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രം ഹെലികോപ്റ്ററില്‍ നിന്നാണ് ചിത്രീകരിച്ചത്.എമിറേറ്റ്‌സിന്റെ ഇൻഹൗസ് ബ്രാൻഡ് പ്രൊഡക്‌ഷൻ ടീമിന്റെ ആശയത്തെ ഒരു സ്വകാര്യ പരസ്യ കമ്പനിയാണ് യാഥാർഥ്യമാക്കിയത്. ലോകത്ത് ഏറ്റവും ഉയരത്തിൽ ചിത്രീകരിച്ച പരസ്യമായി ഇതോടെ എമിറേറ്റ്‌സ് പരസ്യം ഇടം പിടിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പൂര്‍ണമായും ചിത്രീകരിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles