ദുബായ്: ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാ ആശങ്ക. ദുബായില്‍ നിന്നും കൊളംബോയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

