Monday, May 20, 2024
spot_img

കോഴിക്കോട്ട് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിക്ക് നേരെ കൊടും ക്രൂരത; മർദ്ദിച്ചത് കാന്റീന്‍ ജീവനക്കാരന്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീന്‍ ജീവനക്കാരന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.

സ്‌കൂളിനകത്തെ കാന്റീനിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ജീവനക്കാരന്‍ സജി മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ കുട്ടിയെ മര്‍ദിച്ചന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles