Wednesday, May 15, 2024
spot_img

ആനക്കുട്ടി പന്ത് കളിച്ച് രസിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു ; തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്

തായ്‌ലൻഡ് : ആനക്കുട്ടി പന്ത് കളിച്ച് രസിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ട്വിറ്ററിൽ ഡാനി ഡെറാനി ഷെയർ ചെയ്ത വീഡിയോ ഇതിനോടകം 50,000-ലധികം ആളുകൾ കണ്ടു.

വൈറലായ വീഡിയോയിൽ ആദ്യം കാണാൻ കഴിയുന്നത് ഒരു കൂട്ടം ആനകൾ ഒരുമിച്ച് നടക്കുന്നതാണ് . അവരുടെ കൂട്ടത്തിൽ, ഒരു നീല പന്തുമായി ഒരു കുട്ടിയാന ഉണ്ട്. ആനക്കുട്ടി പന്ത് കളിച്ച് രസിക്കുന്നു എന്നത് ഉറപ്പാണ് . തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ളതാണ് വീഡിയോ.

മറ്റൊരു ആനക്കുട്ടി പച്ച പന്തുമായി കളിക്കുന്നതും കാണാം. രണ്ട് ആനകളും സമയം ആസ്വദിക്കുന്നതായി തോന്നാം . കമന്റ്സ് നോക്കിയാൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് എത്രയേറെ പ്രിയപ്പെട്ടതാണ് ഈ വീഡിയോ എന്ന് കാണാം.

Related Articles

Latest Articles