സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ വിവാദത്തിൽ. സ്ത്രീകൾ തൊഴിൽ ചെയ്യുന്നത് സംസ്കാരം നശിപ്പിക്കുന്നുവെന്നായിരുന്നു അൻവർ ഒരു വീഡിയോയിൽ പറഞ്ഞത്
താൻ ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയതാണെന്നും അവരുടെ കുടുംബം സ്ത്രീകളെ ജോലിക്ക് നിയോഗിച്ചതിനാൽ സ്ഥിതി മോശമാണെന്നും സയീദ് അൻവർ പറഞ്ഞു.
#Viralvideo “I have travelled the world. I am just returning from Australia, Europe. Youngsters are suffering, families are in bad shape. Couples are fighting. The state of affairs is so bad that they have to make their women work for money,” It’s 2024 and Cricketer Saeed Anwar… pic.twitter.com/WOSepjWp7G
— Ghulam Abbas Shah (@ghulamabbasshah) May 15, 2024
“ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചു. ഓസ്ട്രേലിയയിൽ നിന്നും യൂറോപ്പിൽ നിന്നും ഞാൻ മടങ്ങുകയാണുണ്ടായത്. അവിടെ യുവാക്കൾ കഷ്ടപ്പെടുന്നു. കുടുംബങ്ങൾ വളരെ മോശമാണ്. ദമ്പതികൾ വഴക്കിടുന്നു. കുടുംബങ്ങളിലെ സ്ത്രീകളെ പണത്തിന് വേണ്ടി ജോലി ചെയ്യിപ്പിക്കേണ്ട അവസ്ഥ വളരെ മോശമാണ്.”
സ്ത്രീകൾ തൊഴിൽ ചെയ്യുന്നതിലും സാമ്പത്തികമായി സ്വതന്ത്രരാകുന്നതിലും അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസണിൽ നിന്നും തനിക്ക് ഒരു കോൾ ലഭിച്ചതായും സയീദ് അൻവർ പറഞ്ഞു.
“ന്യൂസിലൻഡിൻ്റെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നെ വിളിച്ച്, ‘ഈ സാഹചര്യം എങ്ങനെ പരിഹരിക്കുമെന്ന് ചോദിച്ചു. മാത്രമല്ല നമ്മുടെ സ്ത്രീകൾ തൊഴിലെടുക്കാൻ ആരംഭിച്ചതിന് ശേഷം ഞങ്ങളുടെ സംസ്കാരം നശിച്ചിരിക്കുന്നുവെന്ന് ഓസ്ട്രേലിയൻ മേയർ എന്നോട് പറഞ്ഞു,” – സയീദ് അൻവർ പറഞ്ഞു. അതേസമയം സയീദ് അൻവറിൻ്റെ അവകാശവാദത്തെക്കുറിച്ച് കെയ്ൻ വില്യംസൺ ഇതുവരെ പ്രതികരിച്ചിട്ടില്ല
പാക്കിസ്ഥാനിലെ വിവാഹമോചന നിരക്ക് കുത്തനെ ഉയരുന്നത് പാകിസ്ഥാനിലെ ജോലി ചെയ്യുന്ന സ്ത്രീകളുടെ സംഭാവനയാണെന്ന് സയീദ് അൻവർ ആരോപിച്ചു.
“സ്ത്രീകൾ പാകിസ്ഥാനിൽ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വിവാഹമോചന നിരക്ക് മുപ്പത് ശതമാനം വർദ്ധിച്ചു.” സയീദ് അൻവർ പറഞ്ഞു.

