Tuesday, September 22, 2026

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; സുരക്ഷാസേനയുടെ തിരിച്ചടിയില്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദി കൊല്ലപ്പെട്ടു

ബിജാപുര്‍: പോലീസിനെ നേരെ വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്കെതിരെ സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ ഒരാൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുരിലാണ് സംഭവം. വെള്ളിയാഴ്ച തെക്‌മേതലയില്‍ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സിആര്‍പിഎഫും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനൊടുവിലാണ് മാവോയിസ്റ്റിനെ വധിച്ചത്.

രാവിലെ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ഉടന്‍ തന്നെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ കനത്തതോടെ മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹവും ആയുധങ്ങളും കണ്ടെത്തി

Related Articles

Latest Articles