Sunday, December 21, 2025

പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു; പ്രദേശത്ത് തിരച്ചിൽ ഊർജിതം

പൂഞ്ച് ജില്ലയിലെ സിന്ധാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്നലെ രാത്രിയോടെയാണ് സുരക്ഷാ സേനയും പാക് ബന്ധമുള്ള ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് ഡ്രോണുകളും മറ്റ് രാത്രി നിരീക്ഷണ ഉപകരണങ്ങളും വിന്യസിച്ചു. ഇന്ന് പുലര്‍ച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്‌പ്പോടെ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചു.

അടുത്തിടെ ഒരു എസ്എഫ് യൂണിറ്റിലെ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഥലത്തിന് വളരെ അടുത്താണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുരക്ഷാ സേന ഭീകരരെ ആദ്യം കണ്ടത്. ഇതോടെ പ്രദേശം വളയാന്‍ അധിക സേനയെത്തുകയായിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ പ്രത്യേക സേന, രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരും മറ്റ് സേനകളും ഓപ്പറേഷന്റെ ഭാഗമായി.പ്രദേശത്ത് കനത്ത സുരക്ഷാ തുടരുകയാണ്. തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles