Saturday, May 18, 2024
spot_img

ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെയും കണക്റ്റിവിറ്റിയുടെയും ഒരു പുതിയ അടയാളം; പോർട്ട് ബ്ലെയറിലെ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇതിലൂടെ തിരക്കുള്ള
സമയങ്ങളിൽ 1200 പേർക്ക് സേവനം നൽകാനും വിനോദസഞ്ചാരത്തെ കൂടുതൽ ഉത്തേജിപ്പിക്കാനും പ്രാദേശിക സമൂഹങ്ങൾക്ക് പുതിയ സാമ്പത്തിക-തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം. ഏകദേശം 40,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. രണ്ട് ബോയിംഗ്-767-400, രണ്ട് എയർബസ്-321 ഇനം വിമാനങ്ങൾക്ക് അനുയോജ്യമായ ഒരു ഏപ്രോൺ, പോർട്ട് ബ്ലെയർ എയർപോർട്ടിൽ 80 കോടി രൂപ ചെലവിൽ നിർമ്മിച്ചിട്ടുണ്ട്. ഒരേസമയം 10വിമാനങ്ങൾ പാർക്ക് ചെയ്യാനാകും.

പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള , വിമാനത്താവള ടെർമിനലിന്റെ വാസ്തുവിദ്യാ രൂപകൽപ്പന കടലിനെയും ദ്വീപുകളെയും ചിത്രീകരിക്കുന്ന ചിപ്പിയുടെ ആകൃതിയിലുള്ള ഘടനയോട് സാമ്യമുള്ളതാണ്. പുതിയ വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ചൂട് കുറയ്‌ക്കുന്നതിനുള്ള ഇരട്ട ഇൻസുലേറ്റഡ് റൂഫിംഗ് സംവിധാനം, കെട്ടിടത്തിനുള്ളിലെ കൃത്രിമ വെളിച്ച ഉപയോഗം കുറയ്‌ക്കുന്നതിന് പകൽസമയത്ത് സൂര്യപ്രകാശം നൽകുന്നതിനുള്ള സ്‌കൈലൈറ്റുകൾ, എൽഇഡി ലൈറ്റിംഗ്, കുറഞ്ഞ ചൂട് അനുഭവപ്പെടുന്ന ഗ്ലേസിംഗ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകൾ ഉണ്ട്.

Related Articles

Latest Articles