കൊച്ചി: പുരാവസ്തു ഇടപാടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മോൻസൻ മാവുങ്കൽ, മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുരാവസ്തു ഇടപാടിലെ കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കും.
ക്രൈംബ്രാഞ്ച് എടുത്ത എല്ലാ കേസുകളിലും അന്വേഷണം ഉണ്ടാകും. അന്വേഷണ വിവരങ്ങൾ നൽകാൻ പൊലീസിന് ഇഡി കത്ത് നൽകി. പരാതിക്കാരെയും ഇടപാടുകാരെയും ഉടൻ ചോദ്യം ചെയ്യും.

