Tuesday, December 30, 2025

സാമ്പത്തിക തട്ടിപ്പ് കേസ്: അറ്റ്‌ലസ് ജ്വല്ലറികളിലും ഓഫീസുകളിലും ഇഡി റെയ്ഡ്; രേഖകൾ പിടിച്ചെടുത്തു

മുംബൈ: അറ്റ്ലസ് ജുവലറി ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) റെയ്ഡ്. അറ്റ്‌ലസിന്റെ മുംബൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. അറ്റ്‌ലസ് രാമചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 26.50 കോടിയുടെ പണവും സ്വർണവും സ്ഥിര നിക്ഷേപ രേഖകളും പിടിച്ചെടുത്തു.

വ്യാജരേഖകളുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. 242 കോടി രൂപയുടെ വായ്പയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നേടിയത്. 2013-18 കാലത്താണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

Related Articles

Latest Articles