Monday, April 29, 2024
spot_img

അയഞ്ഞ് ഗവർണർ; സർവകലാശാല ഫയലുകൾ വീണ്ടും നോക്കിത്തുടങ്ങി ; വിവാദങ്ങൾ അവസാനിക്കുന്നു ?

കണ്ണൂർ സർവ്വകലാശാല വിഷയത്തിലെ വിവാദങ്ങൾക്കിടെ സർവകലാശാല ചാൻസലറെന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി ഗവർണർ (Arif Mohammad Khan) ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ അദ്ദേഹം നോക്കിത്തുടങ്ങി. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഇടപെടലാണ് ഗവർണർ അയയാൻ കാരണം എന്നാണ് ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് ഗവർണർക്ക് കത്തയ്ക്കുകയും രണ്ടു തവണ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്. സർവകലാശാല ഫയൽ നോക്കുമ്പോഴും കണ്ണൂർ വിസി നിയമന കേസിൽ ഗവർണ്ണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്.

കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് വീണ്ടും നിയമനം നല്‍കിയതും രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിയോജിച്ചതുമടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെയിരുന്നു.

Related Articles

Latest Articles